Connect with us

Kerala

സോളാര്‍: അന്വേഷണം നിതിപൂര്‍വമാകുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നിതീപൂര്‍വമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്വേഷണത്തില്‍ ഇടപെടില്ലെന്നും കുറ്റം ചെയ്തവര്‍ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സോളാര്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ കൂടുതലൊന്നും പ്രതികരിക്കുന്നില്ല. കേസന്വേഷണത്തില്‍ ഒരു കാലതാമസവും നേരിടില്ലെന്നതിന് തെളിവാണ് ഇപ്പോഴത്തെ അന്വേഷണ പുരോഗതി. കുറ്റം ചെയ്തവര്‍ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണം. അതുപോലെ തന്നെ കുറ്റം ചെയ്യാത്തവര്‍ ഒരു നിലക്കും ശിക്ഷിക്കപ്പെടാനും പാടില്ല- മുഖ്യമന്ത്രി പറഞ്ഞു.

ലൈംഗികാരോപണം നേരിടുന്ന ജോസ് തെറ്റയില്‍ എം എല്‍ എയുടെ രാജി സംബന്ധിച്ച ചോദ്യത്തിന് അത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആലുവ ഗസ്റ്റ് ഹൗസിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.