മത്സ്യ തൊഴിലാളികള്‍ക്ക് സാന്ത്വനമേകി എസ് വൈ എസ് റിലീഫ് വിതരണം

Posted on: June 29, 2013 12:00 am | Last updated: June 29, 2013 at 12:00 am
SHARE
SYS
പുതുപൊന്നാനിയില്‍ കടല്‍ ക്ഷോഭ ദുരിത ബാധിതര്‍ക്കുള്ള എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ റിലീഫ് വിതരണം പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് എസ് വൈ എസ് സാന്ത്വനം സമിതി നല്‍കുന്ന ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം പുതു പൊന്നാനിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നിര്‍വഹിച്ചു.
നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് ജില്ലയിലെ തീരപ്രദേശങ്ങളായ താനൂര്‍, കൂട്ടായി എന്നിവിടങ്ങളില്‍ നേരത്തെ വിതരണം ചെയ്തിരുന്നു. ഇനി മറ്റ് തീരപ്രദേശങ്ങളില്‍ അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് ചേര്‍ന്ന പൊതുയോഗം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തി. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി പി ടി അജയ്‌മോഹന്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി മുഹമ്മദ്, സംസ്ഥാന കൗണ്‍സില്‍ അംഗം വാരിയത്ത് മുഹമ്മദലി, എസ് എസ് എഫ് പൊന്നാനി ഡിവിഷന്‍ പ്രസിഡന്റ് നൗഫല്‍ സഖാഫി, യൂസഫ് ബാഖവി, സലാം മാസ്റ്റര്‍ പഴഞ്ഞി, അശ്‌റഫ് ബാഖവി അയിരൂര്‍, ഉസ്മാന്‍ സഖാഫി, മുര്‍ഷിദ് പുതുപൊന്നാനി പ്രസംഗിച്ചു.