മാനഭംഗം: ഒരാളെ റിമാന്‍ഡ് ചെയ്തു

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 11:44 pm
SHARE

മംഗലാപുരം: മണിപ്പാലില്‍ മലയാളി വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ഒരാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഹരിപ്രസാദ് എന്നയാളെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മറ്റ് രണ്ട് പ്രതികള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കോടതിയില്‍ ഹാജരാക്കുന്നത് വൈകും. ചികിത്സയിലുള്ള ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പ്രതികളില്‍ രണ്ട് പേരും ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണ്. പോലീസ് പിടിയിലാകുമെന്നുറപ്പായതോടെ പ്രതികളായ ആനന്ദും യോഗീഷും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.