Connect with us

Ongoing News

ലിംകാ ബുക്ക് ഓഫ് റെക്കോഡിലേക്ക് വാടാനപ്പള്ളിയിലെ അര മീറ്റര്‍ വെണ്ട

Published

|

Last Updated

വാടാനപ്പള്ളി(തൃശൂര്‍): ലിംകാ ബുക്ക് ഓഫ് റെക്കോഡിലേക്ക് വാടാനപ്പള്ളിയിലെ അര മീറ്റര്‍ വെണ്ടകള്‍.

വാടാനപ്പള്ളി ചിഞ്ചുവളവിലെ ബി എസ് റോഡില്‍ പടിഞ്ഞാറേ പുരക്കല്‍ ഭാസ്‌കരനുണ്ണിയുടെ അടുക്കള ത്തോട്ടത്തില്‍ വിളഞ്ഞ അരമീറ്റര്‍ നീളമുള്ള ഭീമന്‍ വെണ്ടകളാണ് ലിംകയുടെ ലിസ്റ്റിലുള്ള റെക്കോര്‍ഡ് ഭേദിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ വിളഞ്ഞ 40 സെ.മീറ്റര്‍ നീളമുള്ള വെണ്ടയാണ് നിലവിലെ റെക്കോഡ്. ഒരു വെണ്ടച്ചെടിയില്‍ ശരാശരി 12 വെണ്ടക്കായകള്‍. ആറ് വെണ്ടച്ചെടികളുണ്ട് ഇവിടെ.
സാധാരണ വെണ്ടക്കായകള്‍ക്ക് 15 മുതല്‍ 20വരെ സെന്റി മീറ്ററേ നീളമുണ്ടാകുകയുള്ളൂവെന്ന് വാടാനപ്പള്ളി കൃഷി ഓഫീസര്‍ മുര്‍ഷിദ് ജന്നത്ത് പറഞ്ഞു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള സദ്കീര്‍ത്തി വെണ്ട വിത്തുകളുടെ പാക്കറ്റ് വാടാനപ്പള്ളി കൃഷിഭവനില്‍ നിന്ന് ഭാസ്‌കരന് ലഭിച്ചിരുന്നു. ഇവ പ്ലാസ്റ്റിക് ചാക്കില്‍ മണ്ണ് നിറച്ച് അതിലാണ് വളര്‍ത്തിയത്.
ചാണകമാണ് വളമായി ഉപയോഗിച്ചിരുന്നത്. നീളന്‍ വെണ്ടയുടെ വിത്ത് സൂക്ഷിക്കുമെന്ന് ഭാസ്‌കരനുണ്ണി പറഞ്ഞു.

 

Latest