ജയില്‍ നിറക്കല്‍ സമരം നടത്തി

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 10:30 pm
SHARE

കണ്ണൂര്‍: കോണ്‍ഗ്രസിനെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബി ജെ പിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ജയില്‍ നിറക്കല്‍ സമരം നടത്തി.
ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കെ വേലായുധന്‍, എ ഒ രാമചന്ദ്രന്‍, എ പി ഗംഗാധരന്‍ പ്രസംഗിച്ചു.