എ.സി ഷണ്‍മുഖദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

Posted on: June 28, 2013 8:35 pm | Last updated: June 28, 2013 at 8:35 pm
SHARE

a-c-shanmugha-dasകോഴിക്കോട്: വ്യാഴാഴ്ച അന്തരിച്ച മുന്‍മന്ത്രി എ.സി ഷണ്‍മുഖദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

നേരത്തെ ബാലുശേരിയിലും എരഞ്ഞിക്കലിലെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, കെപി മോഹനന്‍ തുടങ്ങിയവര്‍ ടൗണ്‍ ഹാളില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.