സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കുമെന്ന് വിഎസ്

Posted on: June 28, 2013 7:44 pm | Last updated: June 28, 2013 at 7:44 pm
SHARE

VS HAPPYതിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. കേസില്‍ മുഖ്യമന്ത്രിക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു.സോളാര്‍ തട്ടിപ്പ് കേസില്‍ ടെനി ജോപ്പനെ അന്വേഷണസംഘം അറസ്റ്റ് ചെയ്ത പശ്ചാതലത്തില്‍ പ്രതികരിക്കുകയായിരുന്നു വിഎസ് അച്ചുതാനന്ദന്‍.