സോളാര്‍ തട്ടിപ്പ്: ടെനി ജോപ്പനെ അറസ്റ്റ് ചെയ്തു

Posted on: June 28, 2013 6:09 pm | Last updated: June 29, 2013 at 9:21 pm
SHARE

tenny-joppan

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫ് അംഗം ടെനി ജോപ്പനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ടെനിജോപ്പനെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി ടെനി ജോപ്പന്‍ എഴുന്നൂറ് തവണയിലധികം ഫോണില്‍ ബന്ധപ്പെട്ടതായി നേരത്തെ തെളിഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ജോപ്പനെ ചോദ്യം ചെയ്തത്. ടെനി ജോപ്പനെ നാളെ കോടതിയില്‍ ഹാജറാക്കും.

സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു എന്ന കാര്യം പുറത്തായതോടെയാണ് ജോപ്പനെ മുഖ്യമന്ത്രി പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെയും പിഎ ജിക്കുമോനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.