സോളിഡാരിറ്റിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജമാഅത്തെ ഇസ്ലാമി

Posted on: June 28, 2013 5:08 pm | Last updated: June 28, 2013 at 6:01 pm
SHARE

solidarityതിരുവനന്തപുരം: യുവജന സംഘടനയായ സോളിഡാരിറ്റിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സര്‍ക്കുലര്‍. സോളിഡാരിറ്റി ഇനി മുതല്‍ മുസ് ലിംഗളെ മാത്രം പ്രതിനിധീകരിച്ചാല്‍ മതിയെന്നും മറ്റുള്ള ജനകീയ സമരങ്ങളില്‍ നിന്നും പിന്മാറണമെന്നുമാണ് സര്‍ക്കുലറിലെ നിര്‍ദേശം. ജമാഅത്തെ ഇസ്‌ലാമി കേരളാ ജനറല്‍ സെക്രട്ടറിയുടേതാണ് സര്‍ക്കുലര്‍. പൊതു പ്രശ്‌നങ്ങള്‍ ഇനി വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റെടുക്കും. സമുദായപ്രശ്‌നങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനമായിരുക്കണം ഇനിമുതല്‍ സോളിഡാരിറ്റി നടത്തേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.എസ്‌ഐഒയ്ക്ക് ക്യാമ്പസ് ഇലക്ഷനില്‍ മല്‍സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.