തെറ്റയിലിന്റെ രാജി ആവശ്യത്തില്‍ ഉറച്ച് സിപിഐ

Posted on: June 28, 2013 5:09 pm | Last updated: June 29, 2013 at 8:42 am
SHARE

jose thettayilതിരുവനന്തപുരം:ലൈംഗിക ആരോപണത്തില്‍ വിധേയനായ ജനതാദള്‍(എസ്)എംഎല്‍എ ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം.ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണമാണ് യോഗത്തിലെ മുഖ്യ ചര്‍ച്ച വിഷയം. യോഗത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ തന്നെ തെറ്റയില്‍ രാജി വെക്കണമെന്ന ആവശ്യം ഉള്‍പ്പെടുത്തും. യോഗശേഷം തെറ്റയിലിന്റെ രാജി ആവശ്യം സിപിഐ വീണ്ടും പരസ്യമായി ഉന്നയിക്കും.