Connect with us

Kerala

മര്‍കസ് നോളേജ് സിറ്റി ശിലാസ്ഥാപനം ഞായറാഴ്ച

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയുടെ ശിലാസ്ഥാപനവും മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും ഞായറാഴ്ച താമരശേരി കൈതപ്പൊയിലില്‍ നടക്കുമെന്ന് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. സൈബോലാന്‍ഡ് ഐടി പാര്‍ക്കിന്റെ ശിലാസ്ഥാപനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും റസിഡന്‍ഷ്യല്‍ ഗാര്‍ഡന്റെ ശിലാസ്ഥാപനം മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിക്കും. യുനാനി മെഡിക്കല്‍ കോളേജിന് മന്ത്രി വി എസ് ശിവകുമാറും മറ്റ് വിവിധ കെട്ടിടങ്ങളുടെ ശിലയിടല്‍ മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, എം കെ മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരും നിര്‍വഹിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ പ്രമുഖരും ബിസിനസ് സംരംഭകരും രാഷ്ട്രീയ സാംസ്‌കാരിക നായകന്‍മാരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയില്‍ തന്നെ ഒന്നാമതായി വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കികൊണ്ട് ബിസിനസ് സ്‌കൂള്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എഞ്ചിനീയറിംഗ് കോളേജ്, സ്‌പെഷ്യല്‍ സ്‌കൂള്‍, ആരോഗ്യപരിപാലന മേഖലയില്‍ യുനാനി മെഡിക്കല്‍ കോളേജ്, മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, വിവരസാങ്കേതിക മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഐടി പാര്‍ക്കുകള്‍, കൊമേഴ്‌സ്യല്‍ മാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, സ്റ്റാര്‍ ഹോട്ടല്‍സ്, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങി ഒരു ടൗണ്‍ഷിപ്പ് പ്രോജക്ടിന്റെ പൂര്‍ണ്ണതയ്ക്ക് ആവശ്യമായ എല്ലാ ഒരു കുടക്കീഴില്‍ എന്ന ആശയം നോളജ്‌സിറ്റിയിലൂടെ യാഥാര്‍ത്ഥ്യമാകും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയരക്ടര്‍ ഡോ എം അബ്ദുള്‍ ഹക്കിം അസ്ഹരി, ഡയരക്ടര്‍ സി മുഹമ്മദ് ഫൈസി, കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേര്‍സ് ആന്റ് ഡെവലപ്പേഴ്‌സ് അന്‍വര്‍ സാദത്ത് ചിറക്കല്‍, മാനേജിങ് ഡയരക്ടര്‍ അരുണ്‍ കുമാര്‍ കെ, ഇ വി അബ്ദുള്‍ റഹ്മാന്‍ പങ്കെടുത്തു.

Latest