ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

Posted on: June 28, 2013 4:33 pm | Last updated: June 28, 2013 at 4:34 pm
SHARE

jawanഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ധീര ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യഞ്ജലി. മലയാളി ജവാന്‍ ജോമോന്‍ ഉള്‍പ്പടെ 20 പേരുടെ മൃതദേഹം ഡെറാണൂലെത്തിച്ചു. ഡെറാണൂലെത്തിച്ച മൃതദേഹങ്ങളില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചു. സൈന്യം ഗാര്‍ഡ്്് ഓഫ് ഓണര്‍ നല്‍കി. ആഭ്യന്തരമന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ,കരസേനാ മേധാവി ബിക്രം സിംഗ് തുടങ്ങിയവര്‍ ഡെറാണൂലെത്തിയിരുന്നു.പ്രളയ ബാധിത പ്രദേശത്തെ അവസാനത്തെയാളെ രക്ഷപ്പെടുത്തുന്നത് വരെ സൈന്യം ഉണ്ടാകുമെന്ന് കരസേനാമേധാവി ബിക്രം സിംഗ് വ്യക്തമാക്കി.