സുജാതസിംഗ് വിദേശകാര്യ സെക്രട്ടറിയായേക്കും

Posted on: June 28, 2013 2:34 pm | Last updated: June 28, 2013 at 2:36 pm
SHARE

sujatha singhന്യൂഡല്‍ഹി: ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡറായ സുജാതസിംഗ് അടുത്ത വിദേശകാര്യ സെക്രട്ടറിയാകുമെന്ന് സൂചന. നിലവിലെ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ജൂലൈ 31 ന് വിരമിക്കും.ഈ ഒഴിവിലേക്കാണ് സുജാതസിംഗിനെ നിയമിക്കുന്നത്. വിദേശകാര്യ വകുപ്പില്‍ സീനിയര്‍ ഉദ്യോഗസ്ഥയാണ് സുജാത.ഔദ്യോഗികമായ പ്രഖ്യാപനം അടുത്തയാഴ്ചയോടെ ഉണ്ടാകും.വിദേശകാര്യമന്ത്രാലയത്തിലെ വാണിജ്യ വിഭാഗം സെക്രട്ടറി രഞ്ജന്‍ ചക്രവര്‍ത്തിചൈനയിലെ ഇന്ത്യന്‍ അമ്പാസഡര്‍ എസ്. ജയ്ശങ്കര്‍ , ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജമിനി ഭഗവതി, എന്നിവരുടെ പേരുകളും വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പട്ടികയിലുണ്ട്.