ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; ആളപായമില്ല

Posted on: June 28, 2013 2:00 pm | Last updated: June 28, 2013 at 2:01 pm
SHARE

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. പവന്‍ ഹന്‍സ് ഹെലികോപ്റ്റര്‍ ഹര്‍സിലിനു സമീപം തകര്‍ന്നു വീഴുകയായിരുന്നു. ശക്തമായ മഴയാണ് അപകടകാരണമായെതന്നു പ്രാഥമിക നിഗമനം.

കഴിഞ്ഞ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് 20 പേര്‍ മരിച്ചിരുന്നു.