തെറ്റയില്‍ കേസ്: നിര്‍ണായക തെളിവുകള്‍ പോലീസിന് കൈമാറിയില്ല

Posted on: June 28, 2013 11:08 am | Last updated: June 29, 2013 at 8:42 am
SHARE

jose-thettayil1കൊച്ചി: മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരെയുള്ള ലൈംഗികാരോപണത്തിലെ നിര്‍ണായക തെളിവുകളായ ലാപ്‌ടോപ്പും വെബ്ക്യാമറയും പരാതിക്കാരിയായ യുവതി പോലീസിന് നല്‍കിയില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് യുവതി ഹാജറാക്കിയത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പരാതിക്കാരി തന്നെ അന്വേഷണത്തോട് വിമുഖത കാണിച്ചതോടെ ജോസ് തെറ്റയിലെതിരെയുള്ള അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. പെന്‍ ഡ്രൈവും സി ഡിയുമാണ് യുവതി നല്‍കിയത്. തുടര്‍ന്ന് ലാപ്‌ടോപ്പും വെബ്ക്യാമറയും ഹാജറാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിനോട് സഹകരിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

തനിക്കെതിരെയുള്ള വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ തെറ്റയില്‍ പറഞ്ഞിരുന്നു.