ഇന്നലെ വരെയുള്ള 18ന് താഴെയുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം

Posted on: June 28, 2013 10:41 am | Last updated: June 28, 2013 at 2:06 pm
SHARE

weddതിരുവനന്തപുരം: മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ചുകൊണ്ട് പുതിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഇതനുസരിച്ച് ഇന്നലെ വരെ നടന്ന 18 വയസ്സിന് താഴെയുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ ഏറെ ചര്‍ച്ചയായിരുന്നു.ശൈശവ വിവാഹങ്ങള്‍ക്കെതിെര ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച (27/03/2013) വരെ നടന്ന 18 വയസില്‍ താഴെയുള്ള വിവാഹങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കും.