സ്വാഗതസംഘം രൂപവത്കരണം നാലിന് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് മലപ്പുറത്ത്

Posted on: June 28, 2013 1:27 am | Last updated: June 28, 2013 at 1:27 am
SHARE

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് മലപ്പുറം നഗരി ആദിത്യം അരുളും. സെപ്തംബര്‍ 13, 14, 15 തീയതികളിലാണ് ഇരുപതാമത് ജില്ലാ സാഹിത്യോത്സവ് മലപ്പുറത്ത് നടക്കുന്നത്.

1993ല്‍ തുടക്കം കുറിച്ച് സാഹിത്യോത്സവിന് മലപ്പുറം നഗരി ആദ്യമായിട്ടാണ് വേദിയാകുന്നത്. അടുത്ത മാസം നാലിന് മഗ്‌രിബിന് വാദിസലാമില്‍ സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ നടക്കും. ജില്ലയിലെ പ്രസ്ഥാനിക നേതാക്കളുടെ സാന്നിധ്യത്തില്‍ സ്വാഗത സംഘം രൂപവത്കരണ യോഗം നടക്കും. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവില്‍ പ്രതിഭാത്വം തെളിയിച്ച പ്രതിഭകളാണ് ജില്ലയില്‍ മാറ്റുരക്കുക. ഇതു സംബന്ധിച്ച് പ്രാഥമിക യോഗത്തില്‍ എസ് വൈ എസ് മേഖല പ്രസിഡന്റ്പി ഇബ്‌റാഹിം ബാഖവി, എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി, മീഡിയാ സെക്രട്ടറി എം കെ എം സ്വഫ്‌വാന്‍, എസ് വൈ എസ് മേഖല ജനറല്‍ സെക്രട്ടറി പി വി മുജീബുര്‍റഹ്മാന്‍, എസ് എസ് എഫ് ഡിവിഷന്‍ നേതാക്കളായ അബ്ബാസ് സഖാഫി കോഡൂര്‍, ഫഖ്‌റുദ്ദീന്‍ താണിക്കല്‍, കെ എ റശീദ് സംബന്ധിച്ചു.