ജില്ലാ വിഭജനം അനിവാര്യം: എസ് വൈ എസ്

Posted on: June 28, 2013 1:27 am | Last updated: June 28, 2013 at 1:27 am
SHARE

മലപ്പുറം: സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യ വര്‍ധനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ജില്ലാ വിഭജനം അനിവാര്യമാണെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. രൂപീകരണ കാലം മുതല്‍ ഇന്നുവരെ വികസന കാര്യത്തില്‍ സംസ്ഥാന ശരാശരിയുടെ നിലവാരത്തിലേക്ക് ഉയരാന്‍ ജില്ലക്കായിട്ടില്ല. സന്തുലിത വികസനം ഉറപ്പു വരുത്തുന്നതിന് കക്ഷി രാഷ്ടീയ ചിന്തകള്‍ക്കതീതമായി മുഴുവനാളുകളും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും യോഗം അഭ്യര്‍ഥിച്ചു. അടുത്ത മാസം ആറിന് മലപ്പുറം ടൗണ്‍ ഹാളില്‍ സാന്ത്വന സംഗമം നടത്താനും തീരുമാനിച്ചു. .പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസറ്റര്‍, ഊരകം അബ്ദുറഹ്്മാന്‍ സഖാഫി, പി അലവി സഖാഫി കൊളത്തൂര്‍, കെ ടി ത്വാഹിര്‍ സഖാഫി, അലവി കുട്ടി ഫൈസി എടക്കര. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശേരി ഹസന്‍ മുസ്്‌ലിയാര്‍, സി കെ യു മൗലവി മോങ്ങം, പി എച്ച് അബ്ദുറഹ്്മാന്‍ ദാരിമി, പി കെ എം ബശീര്‍ പടിക്കല്‍, പി വി മുഹമ്മദ് വലിയപറപ്പൂര്‍, ടി അലവി പുതുപറമ്പ്, എം അബൂബക്കര്‍ മാസ്റ്റര്‍, കെ പി ജമാല്‍ കരുളായി സംബന്ധിച്ചു.