ഭക്ഷണക്കിറ്റ് വിതരണം ഇന്ന്

Posted on: June 28, 2013 1:26 am | Last updated: June 28, 2013 at 1:26 am
SHARE

മലപ്പുറം: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികലുടെ കുടുംബങ്ങള്‍ക്ക് എസ് വൈ എസ് സാന്ത്വന സമിതി നല്‍കുന്ന ഭക്ഷണ കിറ്റ് വിതരണം ഇന്ന് വൈകുന്നേരം നാല് മണിക്ക് പുതുപൊന്നാനി എ യു പി സ്‌കൂളില്‍ നടത്തും. എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി പിഎം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് അലവി സഖാഫി കൊളത്തൂര്‍, ട്രാഷറര്‍ ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ക്ഷേമകാര്യ സെക്രട്ടറി അലവി പുതുപ്പറമ്പ്, സംഘടനാ കാര്യ സെക്രട്ടറി പി വി മുഹമ്മദ് സംബന്ധിക്കും