എസ് എസ് എഫ് സെക്ടര്‍ കൗണ്‍സിലുകള്‍ തുടങ്ങി

Posted on: June 28, 2013 1:22 am | Last updated: June 28, 2013 at 1:22 am
SHARE

മലപ്പുറം: എസ് എസ് എഫ് സെക്ടര്‍ തലങ്ങളില്‍ നടക്കുന്ന അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് തുടക്കമായി. കഴിഞ്ഞ ആറ് മാസങ്ങളില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയുള്ള സമഗ്രമായ റിപ്പോര്‍ട്ടുകളും, തുടര്‍ പ്രവര്‍ത്തനങ്ങളുടെ അവതരണവും, സെക്ടര്‍ കൗണ്‍സിലുകളില്‍ നടക്കും. യൂനിറ്റ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ യൂനിറ്റ് കോഡിനേറ്റര്‍മാര്‍ അവതരിപ്പിക്കും. ജില്ലയില്‍ യൂനിറ്റ് കൗണ്‍സിലുകള്‍ പൂര്‍ത്തിയായ ശേഷമാണ് സെക്ടര്‍ തലങ്ങളില്‍ കൗണ്‍സിലുകള്‍ നടക്കുന്നത്. അടുത്ത മാസം നാലാം തിയതിയോടെ സമാപിക്കുന്ന സെക്ടര്‍ കൗണ്‍സിലിന് ശേഷം ഡിവിഷന്‍ തലങ്ങളില്‍ കൗണ്‍സിലുകള്‍ നടക്കും. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു കെ. സൈനുദ്ദീന്‍ സഖാഫി, സി കെ ശക്കീര്‍, സി കെ അബ്ദുറഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള സഖാഫി, സി കെ എം ഫാറൂഖ്, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, ടി അബ്ദുന്നാസര്‍ സംബന്ധിച്ചു, പി കെ മുഹമ്മദ് ശാഫി സ്വാഗതവും, എം അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു