എസ് വൈ എസ് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ്

Posted on: June 28, 2013 1:16 am | Last updated: June 28, 2013 at 1:16 am
SHARE

കുന്ദമംഗലം: എസ് വൈ എസ് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് വൈകീട്ട് അഞ്ചിന് പതിമംഗലം സി എം വി സുന്നി മദ്‌റസയില്‍ നടക്കും. രാത്രി 10 വരെ നീളുന്ന ക്യാമ്പില്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂനിറ്റ് ഭാരവാഹികള്‍, ദഅ്‌വാ പ്രവര്‍ത്തകര്‍ സംബന്ധിക്കും.
ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, മുഹമ്മദലി സഖാഫി, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, സയ്യിദ് അബ്ദുല്ല സഖാഫി, അഷ്‌റഫ് സഖാഫി പടനിലം, നൗഫല്‍ മുസ്‌ലിയാര്‍ കളരിക്കണ്ടി നേതൃത്വം നല്‍കും.
മാവൂര്‍: എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തക ക്യാമ്പ് കുറ്റിക്കടവ് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ നടന്നു.
സ്ഥലം മുദര്‍രിസ് മുഹമ്മദലി സഖാഫി ചെറൂപ്പ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ പ്രസിഡന്റ് മൊയ്തീന്‍കോയ സഖാഫി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി സഖാഫി വള്ളിയാട് നയരേഖയും ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ കര്‍മരേഖയും അവതരിപ്പിച്ചു. സര്‍ക്കിള്‍ കമ്മിറ്റി മുഴുവന്‍ യൂനിറ്റുകളിലും ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിവിധ യൂനിറ്റുകളിലേക്ക് കോഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുസ്സലീം മാസ്റ്റര്‍ സ്വാഗതവും കെ ശാഫി പൊക്കുന്ന് നന്ദിയും പറഞ്ഞു.
നരിക്കുനി: സര്‍ക്കിള്‍ എസ് വൈ എസ് ക്യാമ്പ് സോണ്‍ പ്രസിഡന്റ് ടി എ മുഹമ്മദ് അഹ്്‌സനി ഉദ്ഘാടനം ചെയ്തു. കെ കെ മരക്കാര്‍ ദാരിമി അധ്യക്ഷത വഹിച്ചു. ബശീര്‍ മുസ്്‌ലിയാര്‍ ചെറൂപ്പ, അഡ്വ. ഇ കെ മുസ്തഫ സഖാഫി ക്ലാസെടുത്തു. ടി കെ എ സിദ്ദീഖ്, പി ഉമര്‍ മുസ്്‌ലിയാര്‍, കെ വീരാന്‍ കോയ, ടി കെ സി മുഹമ്മദ്, എന്‍ കെ അബ്്ദുല്‍ ഖാദര്‍, പി പി എം കൊടോളി, ഒ പി മുഹമ്മദ്, ബി പി അബ്്ദുല്‍ അസീസ്, കെ എ നാസര്‍ സംസാരിച്ചു.
ചേളന്നൂര്‍: സര്‍ക്കിള്‍ എസ് വൈ എസ് ക്യാമ്പ് സി മൂസ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം കോയ അധ്യക്ഷത വഹിച്ചു. ടി കെ എ സിദ്ദീഖ്, അഡ്വ. ഇ കെ മുസ്തഫ സഖാഫി ക്ലാസെടുത്തു. പി എം മുഹമ്മദ്, അഹ്്മ്മദ് കബീര്‍, ടി പി അസ്സന്‍കോയ സംസാരിച്ചു.
മടവൂര്‍: എസ് വൈ എസ് സര്‍ക്കിള്‍ ക്യാമ്പ് ശനിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ രാംപൊയില്‍ സുന്നി മജ്്‌ലിസില്‍ നടക്കും