Connect with us

International

മണ്ടേല മരിച്ചുവെന്ന് തെറ്റായി അറിയിച്ചു; മന്ത്രി ക്ഷമാപണം നടത്തി

Published

|

Last Updated

മെല്‍ബോണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും വര്‍ണവിവേചന പ്രസ്ഥാനത്തിന്റെ സമാരാധ്യ നേതാവുമായ നെല്‍സണ്‍ മണ്ടേല അന്തരിച്ചുവെന്ന് തെറ്റായി അറിയിച്ചതില്‍ ആസ്‌ത്രേലിയന്‍ വിഭവ വകുപ്പ് മന്ത്രി ഗാരി ഗ്രെ ഇന്നലെ ക്ഷമാപണം നടത്തി. ഇങ്ങനെ ഒരു അപരാധം സംഭവിച്ചതിന് ദക്ഷിണാഫ്രിക്കന്‍ നയതന്ത്ര പ്രതിനിധിയോടാണ് ഗ്രെ ക്ഷമാപണം നടത്തിയത്. എ പി പി ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
“എനിക്ക് കിട്ടിയ വിവരം വിശ്വസനീയമാണെന്ന് കരുതാനിടയായതില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമാപണം നടത്തുന്നു” -ഗാരി ഗ്രെ പറഞ്ഞു. 94കാരനായ മണ്ടേലയുടെ ആരോഗ്യനില സംബന്ധിച്ച് ടിറ്റ്വറില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കവെയാണ് ഗ്രെയുടെ ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി മണ്ടേല ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.