യു എന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഏറ്റുവാങ്ങി

Posted on: June 28, 2013 12:25 am | Last updated: June 28, 2013 at 12:25 am
SHARE

chandiമനാമ: ഐക്യരാഷ്ട്ര സഭയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വൂ ഹോങ്‌ബോയില്‍ നിന്നും ഏറ്റുവാങ്ങി. പൊതുജന സേവനത്തിനുള്ള ഓസ്‌കാറായാണ് ഈ അവാര്‍ഡ് പരിഗണിക്കുന്നത്. നാഷണല്‍ തിയേറ്ററില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് മുഖ്യമന്ത്രി അവാര്‍ഡ് സ്വീകരിച്ചത്. നിരവധി മലയാളികള്‍ എത്തിച്ചേര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് സ്വീകരിക്കുന്നത് നിറഞ്ഞ കയ്യടിയോടെയാണ് അവര്‍ സ്വീകരിച്ചത്. ബഹറൈന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ ഖലീഫ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ഏഷ്യ പസഫിക്ക് മേഖലയില്‍ നിന്ന് നിരവധി രാജ്യങ്ങളെ പിന്തള്ളിയാണ് മുഖ്യമന്ത്രി പുരസ്‌കാരത്തിനര്‍ഹനായത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയാണ് യു എന്നിന്റഎ ശ്രദ്ധ നേടിയത്.