Connect with us

Gulf

ബഹറൈന്‍ രാജാവും കിരീടാവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

cm_discusses_with_crown_pricne_2മനാമ: പൊതുജനസേവനത്തിനുള്ള യുഎന്‍ അവാര്‍ഡ് വാങ്ങാന്‍ ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹ്‌റൈന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലിഫ, കിരീടാവകാശി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലിഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രമുഖര്‍ക്കു ഗുദേബിയ പാലസില്‍ നല്കിയ വിരുന്നിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. ബഹ്‌റൈന്‍ രാജാവ്, കിരീടാവാകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വൂ ഹോംഗ്‌ബോ എന്നിവരോടൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടു. കേരളവും ബഹ്‌റൈനും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ട ഊഷ്മളമായ ബന്ധം രാജാവ് അനുസ്മരിച്ചു. മലയാളികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതു ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കിരീടാവകാശിയുമായി അദ്ദേഹത്തിന്റെ രിഫാ പാലസിലും കൂടിക്കാഴ്ച നടത്തി. ഒരു ഭരണത്തലവന്‍ എന്ന രീതിയിലുള്ള പ്രോട്ടോക്കോള്‍ പാലിച്ചാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ താന്‍ നടത്തിയ കേരള സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസില്‍ പച്ചപിടിച്ചുനില്പുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞു. പൊതുജനസേവനത്തിനുള്ള യുഎന്‍ പുരസ്‌കാരം വാങ്ങിയ മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാ തിങ്കളാഴ്ചയും താനും പൊതുജനങ്ങളെ കാണാറുണ്ടെന്നും തന്റെ ജനസമ്പര്‍ക്ക പരിപാടി കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.സി.ജോസഫ്, നോര്‍ക്ക വൈസ് ചെയന്‍മാന്‍ എംഎ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു

Latest