ലുലു റീജന്‍സി ഉദ്ഘാടനം ചെയ്തു

Posted on: June 27, 2013 10:42 pm | Last updated: June 27, 2013 at 10:43 pm
SHARE

lulu regency inaugurated

ദോഹ. ജോതന്‍ പെയിന്റ്‌സിന്റെ ഖത്തറിലെ ആദ്യത്തെ ഇന്‍സ്പിറേഷന്‍ സെന്ററായ ലുലു റീജന്‍സി ബില്‍ഡിംഗ് മെറ്റീരിയല്‍സ് ഷോറും വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപമുള്ള വ്യാഴം വെള്ളി സൂഖില്‍ ജോതന്‍ വൈസ് പ്രസിഡന്റ് പീഡര്‍ ബോഹ് ലിന്‍ ഉദ്ഘാടനം ചെയ്തു. ലുലു റയ്യാന്‍ സ്‌പോണ്‍സര്‍, അലി അഹ് മദ് അല്‍ കുവാരി, ലുലു റയ്യാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് മിഹ്‌റാന്‍, റീജന്‍സി ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ അമീറുദ്ധീന്‍ , ജോതന്‍ പെയിന്റ്‌സ് കണ്‍ട്രി മാനേജര്‍ വാഇല്‍ അഹ് മദ് ഫഹ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പുതിയ തലമുറയുടെ സങ്കല്‍പങ്ങളും ആഗ്രഹങ്ങളും പരിഗണിച്ചാണ് ലുലു റീജന്‍സി സംവിധാനിച്ചിരിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് ഓരോ റൂമുകള്‍ക്കും അനുയോജ്യമായ നിറക്കൂട്ടുകള്‍ തെരഞ്ഞെടുക്കുവാനുള്ള സൗകര്യമൊരുക്കുന്ന ഖത്തറിലെ ആദ്യത്തെ ഷോറൂമാണിതെന്നും അധികൃതര്‍ പറഞ്ഞു. ബില്‍ഡിംഗ് മെറ്റീരിയല്‍സ് വിപണന രംഗത്ത് കഴിഞ്ഞ പതുമൂന്ന്് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ലുലു റയ്യാന്‍ ഗ്രൂപ്പിന് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി എട്ടോളം ഔട്ട്‌ലെറ്റുകളുണ്ട്.