Connect with us

Gulf

സ്മാര്‍ട്ട് പേ അപ്രീസിയേഷന്‍ പ്രോഗ്രാം: യു എ ഇ എക്‌സ്‌ചേഞ്ചിന് അംഗീകാരം

Published

|

Last Updated

ദുബൈ: തൊഴിലാളികള്‍ ശമ്പളവുമായി ബന്ധപ്പെട്ട് ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ യു എ ഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെയ്ജസ് പ്രൊട്ടെക്ഷന്‍ സിസ്റ്റം വിലമിതിക്കാനാവാത്തതാണെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപറേഷന്‍സ് സി ഒ ഒ. വൈ സുധീര്‍ കുമാര്‍ ഷെട്ടി അഭിപ്രായപ്പെട്ടു.
സ്മാര്‍ട്ട് പേ അപ്രീസിയേഷന്‍ പ്രോഗ്രാമിന്റെ മൂന്നാമത് എഡിഷന്‍ അവാര്‍ഡ് ചടങ്ങുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള പ്രതിബദ്ധതയാണ് സംവിധാനം വ്യക്തമാക്കുന്നത്. തൊഴിലാളികള്‍ക്ക് സ്വന്തം എക്കൗണ്ടിലൂടെ ശമ്പളം നല്‍കുന്നതിനാണ് യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സ്മാര്‍ട്ട് പേ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു സംവിധാനത്തിന് മുന്‍കൈ എടുത്ത സാര്‍ക്കാരിനെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. സ്മാര്‍ട്ട് പേ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സ്മാര്‍ട്ട് പേ വഴി ശമ്പളം കൃത്യമായി എത്തിച്ച രാജ്യത്തെ 23 കോര്‍പറേറ്റ് സ്ഥാപനങ്ങളെ യു എ ഇ എക്‌സ്‌ചേയ്ഞ്ച് അനുമോദിച്ചു.
യു എ ഇ തൊഴില്‍ മന്ത്രാലയവും യു എ ഇ സെന്‍ട്രല്‍ ബേങ്കും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച ശമ്പളം ജീവനക്കാരുടെ എക്കൗണ്ടില്‍ നേരിട്ട് എത്തിക്കുന്നതിനായാണ് സ്മാര്‍ട്ട് പേ അപ്രിസിയേഷന്‍ പ്രോഗ്രാം യു എ ഇ എക്‌സ്‌ചേഞ്ച് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് പേ അപ്രീസിയേഷന്‍ പ്രോഗ്രാമിന്റെ മൂന്നാമത് എഡിഷന്‍ സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നതായി കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു പറഞ്ഞു.