തൊഴിലാളികള്‍ സഞ്ചരിച്ച ബസ് കത്തി നശിച്ചു

Posted on: June 27, 2013 9:07 pm | Last updated: June 27, 2013 at 9:07 pm
SHARE

അജ്മാന്‍: തൊഴിലാളികളെ കയറ്റിയ ബസ് പൂര്‍ണമായി കത്തി നശിച്ചു. അജ്മാനിലെ അല്‍ സൗറ റൗണ്ട് എബൗട്ടിനു സമീപം ഇന്നലെ ഉച്ചക്കാണ് സംഭവം. തീപിടിക്കുമ്പോള്‍ ഏതാനും തൊഴിലാളികള്‍ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടനെ എല്ലാപേരും ബസില്‍ നിന്നിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അല്‍ ജുറൂഫ് സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായി കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.