ഹെറോയിന്‍ കൈവശം വെച്ചതിനു 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും

Posted on: June 27, 2013 9:05 pm | Last updated: June 27, 2013 at 9:05 pm
SHARE

Syringe, spoon and heroinദുബൈ: സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ 30 കാരനായ പാക്കിസ്ഥാനിയില്‍ നിന്ന് ഒരു കിലോയിലധികം വരുന്ന 149 ക്യാപ്‌സൂളുകളിലായി സൂക്ഷിച്ച ഹെറോയിന്‍ പിടികൂടി. കേസില്‍ പാക്കിസ്ഥാനിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തും.
വില്‍പ്പനക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് ഇയാളില്‍ നിന്ന് പോലീസ് പിടികൂടിയത്. അവീര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഇയാള്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് കവറിലാക്കി, വസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകള്‍.