ഉത്തരാഖണ്ഡ്: 10 മലയാളികളെ ഇനിയും കണ്ടെത്തിയില്ല

Posted on: June 27, 2013 8:43 pm | Last updated: June 27, 2013 at 8:57 pm
SHARE

uttarakhand-flood1ന്യൂഡല്‍ഹി: നാശം വിതച്ച് ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ കാണാതായ 10 മലയാളികളെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ അറിയിച്ചു. ഡല്‍ഹി മലയാളികളായ മുന്ന് പേരെയും കേരളത്തില്‍നിന്നുള്ള മൂന്നു തീര്‍ത്ഥാടകരെയും ഇനിയും കണ്ടെത്താനുണ്ടെന്നും ഗ്യാനേഷ്‌കുമാര്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അവിടുന്ന് രക്ഷപ്പെട്ട് ഡല്‍ഹിയിലെത്തിയ ശിവഗിരിയിലെ സന്യാസിമാര്‍ ഇന്ന് രാവിലെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഗ്യാനേഷ്‌കുമാര്‍ വിസമ്മതിച്ചു.