ഫോബ്‌സ് പട്ടികയില്‍ യൂസുഫലി ഒന്നാമന്‍

Posted on: June 27, 2013 7:56 pm | Last updated: June 27, 2013 at 7:56 pm
SHARE
yOUSUFALI fobs
എം എ യൂസുഫലി കേന്ദ്ര മന്ത്രി ശശി തരൂരില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ദുബൈ: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട മിഡില്‍ ഈസ്റ്റിലെ നൂറ് ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ എം എ യൂസുഫലി ഒന്നാമതെത്തി. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്ക് ജാഗ്തിയാനിയാണ് രണ്ടാം സ്ഥാനത്ത്. എന്‍ എം സി ഗ്രൂപ്പിന്റെ ഡോ. ബി ആര്‍ ഷെട്ടി മൂന്നാമതെത്തി. ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍, ജെസ് ഗ്രൂപ്പിന്റെ സണ്ണി വര്‍ക്കി, ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍. ഇതാദ്യമായാണ് ഫോബ്‌സ് മാഗസിന്‍ ഇത്തരമൊരു പട്ടിക പ്രസിദ്ദീകരിക്കുന്നത്.

ദുബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ പുരസ്‌കാര വിതരണം നടത്തി. ഇന്ത്യന്‍ അംബാസഡര്‍ എം കെ ലോകേഷ്, ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. നാസര്‍ ബിന്‍ അഖില്‍ അല്‍ തായര്‍ എന്നിവര്‍ പങ്കെടുത്തു.