സി ബി ഐക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Posted on: June 27, 2013 7:45 pm | Last updated: June 27, 2013 at 7:58 pm
SHARE

cbi

ന്യൂഡല്‍ഹി: സി ബി ഐയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ അധികാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ വിദഗ്ധാഭിപ്രായ പ്രകാരമാണ് മന്ത്രിസഭ ഇത്തരമൊരു കാര്യം ചര്‍ച്ചക്കെടുത്തത്. സി ബി ഐയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് സ്വയംഭരണാധികാരം വേണമെന്ന് നിര്‍ദേശം വന്നിരുന്നു. സി ബി ഐ നടത്തുന അന്വേഷണങ്ങള്‍ സ്വാധീനങ്ങളില്‍ നിന്നും മുക്തമാണ് എന്ന് ഉറപ്പുവരുത്താന്‍ വിരമിച്ച ന്യായാധിപന്‍മാരുടെ ഒരു പാനല്‍ ഉണ്ടാക്കാനും മന്ത്രിസഭാ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ധനമന്ത്രി പി ചിദംബരം, നിയമമന്ത്രി കപില്‍ സിബല്‍, ആഭ്യന്തരമന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, കേന്ദ്രസഹമന്ത്രി വി നാരായണസ്വാമി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ സംഘത്തിലുള്ളത്.