ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

Posted on: June 27, 2013 7:03 pm | Last updated: June 27, 2013 at 7:05 pm
SHARE

386053-accdent-spot mപാലക്കാട്: ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്ന് തമിഴ് സ്വദേശികള്‍ മരിച്ചു. കല്ലേക്കാടിന് സമീപം ഉച്ചക്ക് ശേഷമായിരുന്നു അപകടം. സംഭവത്തില്‍ ഹൈവേ പോലീസ് സിവില്‍ ഓഫീസര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ മീനാറാണി, കണ്ണന്‍, പ്രഭാകരന്‍ എന്നിവരാണ് മരിച്ചത്.

ഹൈവേപോലീസ് ഒരു ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഹൈവേ പോലിസ് ബൈക്കിനെ പിന്തുടരുന്നത് കണ്ട ലോറി ഡ്രൈവര്‍ സഡന്‍ ബ്രേക്കിടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

അപടത്തിന് ഇടയാക്കിയത് പോലീസാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. പോലീസ് വാഹനം തടഞ്ഞുവെച്ച നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.