ഐ എ എസുകാര്‍ക്ക് അഹങ്കാരമെന്ന് ഹൈക്കോടതി

Posted on: June 27, 2013 6:43 pm | Last updated: June 27, 2013 at 6:43 pm
SHARE

Kerala High Courtകൊച്ചി: ഐ എ എസ്സുകാര്‍ക്ക് അഹങ്കാരമാണെന്ന് ഹൈക്കോടതി. കോടതിയേക്കാള്‍ വലിയവരാണ് തങ്ങളെന്നാണ് അവരുടെ ധാരണയെന്നും കോടതി വിധികള്‍ അവര്‍ സ്വന്തം നിലക്ക് വ്യഖ്യാനിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനെതിരായ കേസിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

പാലക്കാട് ജില്ലയിലെ സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിന് കേശവേന്ദ്ര കുമാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തിങ്കളാഴ്ചക്കകം ഉത്തരവ് പാലിച്ചില്ലെങ്കില്‍ കേശവേന്ദ്ര കുമാര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങരുതെന്നും കോടതി ആവശ്യപ്പെട്ടു.