സൈന നഹ്‌വാള്‍ ലോക മൂന്നാം നമ്പര്‍ താരം

Posted on: June 27, 2013 6:25 pm | Last updated: June 27, 2013 at 6:26 pm
SHARE

saina nehwallന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈനാ നഹ്‌വാള്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്തി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട വനിതകളുടെ സിംഗിള്‍സ് റാങ്ക് പട്ടികയിലാണ് സൈന മൂന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള മറ്റു രണ്ട് താരങ്ങള്‍ ആദ്യ അമ്പതില്‍ ഇടം പിടിച്ചിട്ടുണ്ട്.

പുരുഷന്മാരുടെ സിംഗിള്‍സില്‍ 13ാം റാങ്ക് നേടിയ പാറുപള്ളി കഷ്യപ് ആണ് ഇന്ത്യയില്‍ ഒന്നാമത്. നേരത്തെ 11ാം റാങ്കുണ്ടായിരുന്ന കഷ്യപ്പിന് രണ്ട് റാങ്കുകള്‍ നഷ്ടമാകുകയായിരുന്നു.