ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം: നാശനഷ്ടങ്ങളില്ല

Posted on: June 27, 2013 4:27 pm | Last updated: June 27, 2013 at 4:27 pm
SHARE

earth quakeന്യൂഡല്‍ഹി: ദുരന്തങ്ങള്‍ ഉത്തരാഖണ്ഡിനെ വിട്ടൊഴിയുന്നില്ല. മഹാപ്രളയത്തില്‍ നൂറുക്കണക്കിന് ആയിരത്തോളം പേര്‍ മരിച്ചൊടുങ്ങിയ ഉത്തരഖാണ്ഡില്‍ ഭൂചലനവും. ഉച്ചക്ക് 12 മണിയോടെയാണ് പിതോരാഖഢ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വടക്ക് 30.1 ഡിഗ്രി അക്ഷാംശത്തിലും കിഴക്ക് 80.4 ഡിഗ്രി രേഖാംശത്തിലുമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.