തൊടുപുഴയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Posted on: June 27, 2013 4:06 pm | Last updated: June 27, 2013 at 4:06 pm
SHARE

death 2തൊടുപുഴ: മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം അമ്പാട്ടു കോളനിയിലെ അറക്കക്കണ്ടത്തില്‍ അനീഷ്, ഭാര്യ വിദ്യ, നാല് വയസ്സുകാരനായ മകന്‍ ഗോഗുല്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. കുഞ്ഞിനെ വീട്ടിനുള്ളില്‍ നിന്നും ദമ്പതികളെ വീടിനടുത്ത് തന്നെയുള്ള പുരയിടത്തിലുമാണ് കണ്ടെത്തിയത്. അനീഷ് ആശാരിപ്പണിക്കാരനാണ്.