വിവാഹ പ്രായം: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

Posted on: June 27, 2013 11:20 am | Last updated: June 27, 2013 at 2:02 pm
SHARE

കൊച്ചി: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കും. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഉത്തരവിനെ ചോദ്യം ചെയ്തു വിശ്വഹിന്ദു പരിഷത്തും പുനര്‍ജനിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു സര്‍ക്കാര്‍ വിശദീകരണം.

സര്‍ക്കുലര്‍ ഭേദഗതി ചെയ്യാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ ഉത്തരവ് ലഭിച്ച ശേഷം ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടു.