കെവിന്‍ റൂഡ് വീണ്ടും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

Posted on: June 27, 2013 10:15 am | Last updated: June 27, 2013 at 10:15 am
SHARE

KEVIN ROODകാന്‍ബെറ:ഓസ്‌ട്രേലിയയില്‍ കെവിന്‍ റൂഡിനെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്ന ലേബര്‍പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റൂഡ് വീണ്ടും പ്രധാനമന്ത്രിയായത്.45 നെതിരെ 57 വോട്ടുകള്‍ക്കാണ് കെവിന്‍ റൂഡ് ഗില്ലാര്‍ഡിനെ പരാജയപ്പെടുത്തിയത്. അതേസമയം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സജീവ രാഷ്്്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഗില്ലാര്‍ഡ് പറഞ്ഞിരുന്നു.