കുട്ടനാട്ടില്‍ മഴക്കെടുതി രൂക്ഷമാകുന്നു:വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Posted on: June 27, 2013 9:36 am | Last updated: June 27, 2013 at 9:36 am
SHARE

ആലപ്പുഴ: കുട്ടനാട്ടില്‍ മഴക്കെടുതി രൂക്ഷമാകുന്നു. 456 ഏക്കറിലെ കൃഷികള്‍ നശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. നൂറ്റിയമ്പതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് കുട്ടനാട്ടില്‍ തുറന്നിരിക്കുന്നത്. ആലപ്പുഴ-ചങ്ങനാശേരി എസി റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കുട്ടനാട്ടിലെ മൂന്നിടത്ത് താല്‍ക്കാലിക ബണ്ട് തകര്‍ന്നു.സംഭവത്തെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.