നെല്‍സണ്‍ മണ്ഡേലയുടെ നില അതീവ ഗുരുതരം

Posted on: June 27, 2013 9:00 am | Last updated: June 28, 2013 at 12:52 am
SHARE

nelson mandelaജോഹന്നാസ്‌ബെര്‍ഗ്:ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്‌ഡേലയുടെ നില അതീവ ഗുരുതരം. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മണ്ഡേലയുടെ ജീവന്‍ നിലനിര്‍ത്തിയരിക്കുന്നത്. മണ്ഡേലയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അയല്‍ രാജ്യമായ മൊസാംബിക്യൂവിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി.

ബുധനാഴ്ച ജേക്കബ് സുമ പ്രിട്ടോറിയയിലെ ആശുപത്രിയിലെത്തി മണ്ഡേലയെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം സന്ദര്‍ശനം റദ്ദാക്കിയത്. പ്രസിഡന്റിന്റെ വക്താവ് മാക് മഹാരാജ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മണ്ഡേലയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു