വി എസ് നീചരാഷ്ട്രീയത്തിന്റെ വക്താവ്: ഇ ടി

Posted on: June 27, 2013 12:25 am | Last updated: June 27, 2013 at 12:25 am
SHARE

കോഴിക്കോട്: കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന ജോലിയാണ് വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ കാലം വരെ നിര്‍വഹിച്ചതെന്ന് മുസ്‌ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബശീര്‍.
മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പോലും അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ച വി എസ് നീച രാഷ്ട്രീയത്തിന്റെ വാക്താവായി മാറിയെന്നും ഇ ടി പറഞ്ഞു. വി എസ് അച്ച്യുതാനന്ദന്‍ ഒരു പൊളിറ്റിക്കല്‍ സാഡിസ്റ്റ് ആണ്.
ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന വി എസിന്റെ സ്വഭാവം അദ്ദേഹത്തിന്റെ എല്ലാ കര്‍മ്മങ്ങളിലും പ്രകടമാണ്. കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിംലിഗ് നേതാക്കള്‍ക്കും നേരെ ഇന്നലെ വി എസ് പറഞ്ഞ കാര്യങ്ങള്‍ അവാസ്തവവും അപലപനീയവുമാണെന്ന് ഇ ടി പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ വി എസ് അതിനെതിരെ ഗവര്‍ണര്‍ക്ക് കത്തയച്ചു. മുസ്‌ലിംലീഗ് സമാന്തര ഭരണകൂടം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ മനുഷ്യക്കടത്ത് നടത്താന്‍ മുസ്‌ലിംലീഗ് നേതാക്കള്‍ സൗകര്യം ചെയ്യുന്നുവെന്ന് പറഞ്ഞ വി എസിന്റെ സ്വഭാവ വൈകൃതം നമ്മുടെ മതേതര സംസ്‌കാരത്തിന് നാണക്കേടാണെന്നും ഇ ടി പറഞ്ഞു.