ഉമ്മന്‍ ചാണ്ടിക്ക് ഫോണ്‍ നമ്പറായി

Posted on: June 27, 2013 12:13 am | Last updated: June 27, 2013 at 12:13 am
SHARE

oommen chandlതിരുവനന്തപുരം: സഹപ്രവര്‍ത്തകരും കുടുംബവും നിര്‍ബന്ധിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തംപേരില്‍ മൊബൈല്‍ കണക്ഷനെടുത്തു. 9447033333 ആണ് നമ്പര്‍. സെക്രട്ടേറിയറ്റ് ഹൗസ്‌കീപ്പിംഗ് വിഭാഗം നല്‍കിയ നമ്പറുകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് ഈ നമ്പര്‍ തിരഞ്ഞെടുത്തത്. നമ്പര്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തില്‍ ആഹ്ലാദിക്കുന്ന മകള്‍ ഹാന്‍ഡ്‌സെറ്റ് വാങ്ങി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ ആര്‍ഭാടമില്ലാത്ത ഫോണ്‍ മതിയെന്നാണ് ഉമ്മന്‍ ചാണ്ടി മകളെ അറിയിച്ചിരിക്കുന്നത്. ഹാന്‍ഡ് സെറ്റ് എത്തി കണക്ഷന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇനി ഉമ്മന്‍ ചാണ്ടിയെ മൊബൈലില്‍ നേരില്‍ വിളിക്കാം.
സോളാര്‍ തട്ടിപ്പ് കേസ് തലവേദനയായതോടെയാണ് സ്വന്തം പേരില്‍ മൊബൈല്‍ കണക്ഷനെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്.