Connect with us

National

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക റെയില്‍വേ ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പീര്‍ പഞ്ചല്‍ തുരങ്ക റെയില്‍വേ ലൈന്‍ കാശ്മീരില്‍ പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ഉദ്ഘാടനം ചെയ്തു. ബാനിഹാല്‍- ക്വാസിഗുണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണല്‍. ഇതോടെ ഈ രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ 18 കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ കഴിയും.
ജമ്മുകാശ്മീരിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബന്ധമാണെന്ന് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ഇത് കാശ്മീര്‍ താഴ്‌വരയെ സഹായിക്കും. ശേഷിക്കുന്ന ജോലികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ റെയില്‍വേ നടപടികള്‍ സ്വീകരിക്കണം. ചെനേബ് പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനും ഇത് വഴി കാശ്മീരുമായി ഇന്ത്യക്ക് ഏത് കാലാവസ്ഥയിലും ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest