Connect with us

International

ദൗത്യം പൂര്‍ത്തിയാക്കി ചൈനീസ് സഞ്ചാരികള്‍ തിരിച്ചെത്തി

Published

|

Last Updated

ബീജിംഗ്: മൂന്നംഗ ഗനന സഞ്ചാരികളുമായി ചൈനീസ് ബഹിരാകാശ വാഹനം ഷെന്‍ഷ്ഹൂ -10 ഭൂമിയില്‍ തിരിച്ചെത്തി. 15 ദിവസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് സംഘം ഭൂമിയിലെത്തിയത്. ബഹിരാകാശത്തെ ചൈനയുടെ സ്‌പേസ് ലബോറട്ടറിയിലെത്തിയ സംഘം അവിടെ നിന്ന് ഭൂമിയിലെ വിദ്യാര്‍ഥികളോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധപ്പെട്ടിരുന്നു. പത്ത് വര്‍ഷം മുമ്പാണ് ചൈന ആദ്യ ബഹിരാകാശ ദൗത്യം നടത്തിയത്. ഇതിനു ശേഷം അഞ്ചാം തവണയാണ് ചൈന ഇപ്പോഴത്തെ ദൗത്യം പൂര്‍ത്തിയാക്കിയത്. പ്രദേശിക സമയം രാവിലെ 08.07 നാണ് ഇന്നര്‍ മംഗോളിയയില്‍ ബഹിരാകാശ പേടകം ഇറങ്ങിയത്. എല്ലാ സഞ്ചാരികളും സുരക്ഷിതരാണെന്ന് മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. ദൗത്യത്തലവന്‍ നിയോ ഹൈഷന്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം 09.31 ഓടെയാണ് പേടകത്തില്‍ നിന്ന് ഭൂമിയില്‍ കാലുകുത്തിയത്.
ഭൂമിയില്‍ കാലുകുത്തുന്നതിന് മുമ്പായി ഗനന സഞ്ചാരികള്‍ക്ക് ഭൂമിയിലെ ഗുരുത്വാകര്‍ഷണവും വായുവുമായി പൊരുത്തപെടാനുള്ള സമയമെടുത്തുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദൗത്യത്തിന് നേതൃത്വം നല്‍കിയ നിയോയുടെ രണ്ടാമത്തെ ദൗത്യമാണിത്. രണ്ട് ദൗത്യങ്ങളിലുമായി അദ്ദേഹം 470 മണിക്കൂര്‍ ബഹാരാകാശവാസം പൂര്‍ത്തിയാക്കി.