മലപ്പുറം വിഭജിക്കുന്നത് അജന്‍ഡയില്‍ ഇല്ല കാലവര്‍ഷം: റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

Posted on: June 27, 2013 1:14 am | Last updated: June 26, 2013 at 11:15 pm
SHARE

തിരുവനന്തപുരം: കാലവര്‍ഷം മൂലമുണ്ടായ നാശനഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭായോഗം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പതിനാല് ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നേരത്തേ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഈറ്റവെട്ട് തൊഴിലാളികള്‍ക്ക് കൂടി ബാധകമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അതേസമയം പുതിയ ജില്ലാ രൂപവത്കരണം സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തിരൂര്‍ ജില്ലാ രൂപവത്കരണം സംബന്ധിച്ച ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. താലൂക്ക് രൂപവത്കരണം കൊണ്ട് എല്ലാം തീര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.