തെറ്റയില്‍ വിവാദം:അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

Posted on: June 26, 2013 6:51 pm | Last updated: June 26, 2013 at 8:53 pm
SHARE

jose thettayilവൈക്കം: മുന്‍മന്ത്രി ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച വാര്‍ത്താ ചാനലുകള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. വൈക്കം മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. വൈക്കം പോലീസിനോട് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. അഡ്വ.അംബരീഷ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.