വിഎസിന് എന്തോ തകരാറുണ്ട്:പികെ കുഞ്ഞാലിക്കുട്ടി

Posted on: June 26, 2013 6:13 pm | Last updated: June 26, 2013 at 8:23 pm
SHARE

kunjalikkutti

തിരുവനന്തപുരം:അബ്ബാസ് സേട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന വിഎസ് അച്ചുതാനന്ദന് എന്തോ ചെറിയ തകരാറുണ്ടെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.മനുഷ്യത്വം മരവിച്ച രീതിയിലുള്ള പ്രസ്താവനയാണ് വിഎസ് നടത്തുന്നത്.ഖബറില്‍ കിടക്കുന്നവര്‍ക്ക് പോലും സൈ്വര്യം നല്‍കാത്ത ഇദ്ദേഹത്തിന്റെ തകരാറാണ് ആദ്യം കണ്ടത്തേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലീഗിനെതിരായ വിഎസിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായെന്ന് കെപിഎ മജീദ് പ്രതികരിച്ചു. ഈ പ്രസ്താവനയെ ലീഗ് നിയമപരമായി നേരിടും.വിഎസിന് 90ന്റെ അത്തും പിത്തുമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.

.