ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധി: എം എ യൂസുഫലി ഒരു കോടി രൂപ നല്‍കും

Posted on: June 26, 2013 8:04 pm | Last updated: June 26, 2013 at 8:04 pm
SHARE

ma yousuf aliദുബൈ: പ്രളയം മഹാനാശം വിതച്ച ഉത്തരാഖണ്ഡിലേക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായി എം എ യൂസുഫലി ഒരു കോടി രൂപ നല്‍കും. യു എ ഇയിലെ ഇന്ത്യന്‍ അംബാസഡറെയാണ് യൂസുഫലി ഇക്കാര്യം അറിയിച്ചത്. ദുരന്തബാധിതരെ സഹായിക്കാന്‍ പ്രവാസികള്‍ കഴിയുന്നത്ര സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും യൂസുഫലി പറഞ്ഞു.