ഷാര്‍ജയില്‍ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം

Posted on: June 26, 2013 7:49 pm | Last updated: June 26, 2013 at 7:49 pm
SHARE

parkingഷാര്‍ജ: റമസാനിലെ പാര്‍ക്കിംഗ് സമയക്രമത്തില്‍ മാറ്റം. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും വൈകുന്നേരം ഏഴ് മുതല്‍ അര്‍ധരാത്രിവരെയുമാണ് പുതിയ സമയക്രമം. ഷാര്‍ജ നഗരസഭ അസി. ഡയറക്ടര്‍ ജനറല്‍ റിയാദ് അബ്ദുല്ല അയലാന്‍ അറിയിച്ചതാണിത്.
നഗരസഭയുടെ കീഴിലുള്ള ഹെല്‍ത്ത് ക്ലിനിക്കുകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെയും വൈകുന്നേരം ഒമ്പത് മുതല്‍ രാത്രി 11 വരെയുമായിരിക്കും പ്രവര്‍ത്തിക്കുക. നാഷനല്‍ പാര്‍ക്കിന്റെ സമയത്തിലും മാറ്റം വരുത്തിയതായി റിയാദ് അബ്ദുല്ല അയലാന്‍ പറഞ്ഞു. വൈകുന്നേരം എട്ട് മുതല്‍ രാത്രി 12.30 വരെയായിരിക്കും പാര്‍ക്ക് റമസാനില്‍ പ്രവര്‍ത്തിക്കുക. നഗരത്തിലെ മറ്റു പാര്‍ക്കുകള്‍ രാത്രി എട്ട് മുതല്‍ 12.30 വരെ തുറക്കും.
റെന്റല്‍ റഗുലേറ്ററി ഡയറക്ടറേറ്റ് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിക്കും. വാടകക്കരാര്‍ അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ മറ്റു കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ രണ്ടു വരെ മാത്രമേ റമസാനില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.