സെക്കന്‍ഡറി വിദ്യാര്‍ഥികളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു

Posted on: June 26, 2013 7:30 pm | Last updated: June 26, 2013 at 7:48 pm
SHARE

ദുബൈ: മികച്ച പ്രകടനം കാഴ്ചവെച്ച സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിനന്ദിച്ചു. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓരോ വിദ്യാര്‍ഥികയെയും പ്രത്യേകം പ്രത്യേകം ഫോണില്‍ വിളിച്ചാണ് ശൈഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചത്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും പ്രായോഗിക ജീവിതത്തിലും വിജയം കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ആശംസിച്ചു. 99.75 ശതമാനം മാര്‍ക്ക് വാങ്ങി തിളങ്ങുന്ന വിജയം സ്വന്തമാക്കിയ മരിയ അല്‍- ഖിബ്ത്തിയ സ്‌കൂളിലെ സ്വദേശി വിദ്യാര്‍ഥിനി സാറ അബ്ദുല്‍ റഹിമാന്‍ അല്‍ ഇമാദി, ശാസ്ത്ര വിഷയങ്ങളില്‍ 99.93 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ മദാബ് സെക്കന്ററി സ്‌കൂളിലെ ലാറ ഹാസിം മഹ് മൂദ് തുടങ്ങിയവരും അഭിനന്ദനം ഏറ്റുവാങ്ങിയവരില്‍ ഉള്‍പ്പെടും.